കേരളത്തിലെ വിദ്യാഭ്യാസരംഗം കുത്തഴിഞ്ഞു കിടക്കുകയാണ്. സര്‍ക്കാരിന്റെ പിടിപ്പുകേടിന് ഏറ്റവും നല്ല ഉദാഹരണമാണ് വിദ്യാഭ്യാസ രംഗത്തെ അരാജകാവസ്ഥ. കേരളത്തിന്റെ സാമൂഹിക പുരോഗതിയില്‍ ഗണ്യമായ സംഭാവനകള്‍ നല്‍കിയത് ഇവിടുത്തെ മികച്ച വിദ്യാഭ്യാസ മേഖലയായിരുന്നു. എന്നാല്‍ ഇന്ന് കുട്ടികളെ വെറുതേ ജയിപ്പിച്ചുവിട്ട് അവരെ ഒന്നിനും കൊള്ളാത്തവരാക്കി മാറ്റുന്നു. ടോയ്‌ലറ്റ് സൌകര്യം പോലും ഇല്ലാത്ത സ്കൂളുകള്‍ കേരളത്തില്‍ ഒട്ടേറെയുണ്ട് എന്നത് നമ്മെ ഞെട്ടിപ്പിക്കുന്നു. വിദ്യാഭ്യാസരംഗത്തെ ഈ അവസ്ഥ തുടര്‍ന്നാല്‍ നാട്ടില്‍ തൊഴില്‍രഹിതരുടെ എണ്ണം എണ്ണം വര്‍ദ്ധിക്കുകയും നാടിന്റെ പുരോഗതിയെ പിന്നോട്ടടിക്കുകയും ചെയ്യും. ഈ ദുരവസ്ഥ പരിഹരിക്കുവാന്‍ ഉത്തരവാദപ്പെട്ടവര്‍ തയ്യാറാകണം.
സെബിന്‍ ജോണി, മുണ്ടപ്ലാക്കല്‍
No comments:
Post a Comment