ഒരു പ്രദേശത്തിന്റെ വികസനത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കു വഹിക്കുന്നവയാണ് അവിടുത്തെ റോഡുകള്‍. കാലവര്‍ഷത്തെ തുടര്‍ന്ന് കേരളത്തിലെ റോഡുകള്‍ നശിച്ചുകൊണ്ടിരിക്കുകയാണ്. മഴക്കാലത്തിനു മുന്‍പ് നടത്തേണ്ട അറ്റകുറ്റപ്പണികള്‍ നടത്താതെ ഇരുന്നതിനാലാണ് റോഡുകള്‍ ചെളിക്കുണ്ടായി മാറിയത്. ഇതു മൂലമുള്ള പ്രയാസങ്ങള്‍ അനുഭവിക്കുന്നത് ഇവിടുത്തെ സാധാരണ ജനങ്ങളാണ്. ദേശീയ പാതയുടെ അവസ്ഥയും പരിതാപകരമാണ്. അറ്റകുറ്റപ്പണിക്കായി ലഭിക്കുന്ന ഫണ്ടുകള്‍ എവിടെ പോകുന്നുവെന്ന് മാത്രം ജനങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. റോഡുകളുടെ ശോചനീയാവസ്ഥ മാധ്യമങ്ങളും ജനകീയ സംഘടനകളും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് സര്‍ക്കാര്‍ പണികള്‍ നടത്താതെ ഒഴിഞ്ഞു മാറിയതിനാലാണ് ഈ മഴക്കാലത്ത് ജനങ്ങള്‍ ദുരിതം അനുഭവിക്കുന്നത്. നാടിന്റെ സമ്പത്തായി മാറേണ്ടവയാണ് നമ്മുടെ റോഡുകള്‍ എന്ന് നമ്മുടെ ഭരണാധികാരികള്‍ എന്നാണാവോ മനസ്സിലാക്കുക.
അനിറ്റ് തോമസ്, ചൂരപ്പാടിയില്‍
No comments:
Post a Comment