മൂന്നാറില്‍ ഭൂമി കൈയ്യേറ്റം ഒഴിപ്പിക്കാന്‍ സര്‍ക്കാര്‍ പാടുപെടുമ്പോള്‍ കാസര്‍ഗോഡ് സ്വന്തം ഭൂമി ഒഴിഞ്ഞു പോകാന്‍ ആളുകള്‍ പാടുപെടുന്നു. കൃഷിനാശവും മറ്റുമാണ് ആളുകളെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒരു ഏക്കറില്‍ പത്ത് ക്വിന്റല്‍ അടയ്ക്ക കിട്ടിയിരുന്നവര്‍ക്ക് ഇപ്പോള്‍ പത്തു കിലോ തികച്ച് കിട്ടുന്നില്ലത്രേ. അന്‍പതും നൂറും തെങ്ങുകള്‍ ഉണ്ടായിരുന്നവര്‍ക്ക് ഇന്ന് അരച്ചു കൂട്ടാന്‍ തേങ്ങാ വിലകൊടുത്തു വാങ്ങണം. അതിനാല്‍ ഇനിയൊരങ്കത്തിന് തയ്യാറാവാതെ മലയിറങ്ങാനൊരുങ്ങുകയാണ് കര്‍ഷകര്‍. കാലാവസ്ഥാ വ്യതിയാനവും വന്യമൃഗങ്ങളുടെ ശല്യവും കൂടിയായപ്പോള്‍ പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് കുടിയേറി പൊന്നു വിളയിച്ച മണ്ണില്‍നിന്ന് കണ്ണുനീരോടെ ഇറങ്ങിപ്പോരേണ്ട ഗതികേടിലായി കര്‍ഷകര്‍. കയ്യേറ്റ കാഴ്ചകള്‍ക്കിടയില്‍ ആരുടെയും കണ്ണില്‍പ്പെടാതെ പോവുകയാണ് ഈ കുടിയിറക്കം. കേരളത്തിന്റെ കാര്‍ഷിക സാമൂഹിക സാമ്പത്തിക മേഘലകളില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന കുടിയിറക്കം ഒഴിവാക്കാന്‍ സര്‍ക്കാര്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കേണ്ടിയിരിക്കുന്നു.
റാണി മരിയമൂലേപ്ലാക്കല്‍
No comments:
Post a Comment