കേന്ദ്ര സര്‍ക്കാരിന് പറയാന്‍ എന്തൊക്കെ ന്യായങ്ങളുണ്ടായാലും പെട്രോളിയം ഉല്പന്നങ്ങളുടെ വില വര്‍ദ്ധനവ് സാധാരണക്കാരുടെ മേല്‍ പതിച്ച ഇടിത്തീ തന്നെയാണ്. വിലക്കയറ്റം കൊണ്ടു വിള്ളലേറ്റ കുടുംബ ബജറ്റുകളുടെ പൂര്‍ണ തകര്‍ച്ചയ്കായിരിക്കും ഈ വില വര്‍ദ്ധനവ് വഴിയൊരുക്കുക. ആഗോള വിപണിവിലയനുസരിച്ച് പെട്രോളിയം വിലയില്‍ മാറ്റം വരുത്താനുള്ള അധികാരം കമ്പനികള്‍ക്ക് വിട്ടുകൊടുക്കുന്നത് സാഹസികമായ തീരുമാനമാണ്. ജനങ്ങള്‍ക്ക് മിതവിലയ്ക്ക് ഇന്ധനം ഉറപ്പു വരുത്തുക എന്ന കടമയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുന്നതിന്റെ മുന്നൊരുക്കമാണിതെന്ന് നിസംശയം പറയാം. സാധാരണക്കാരന്റെ ജീവിത ഭാരം കുറയ്ക്കുക എന്ന ഉത്തരവാദിത്തത്തിനാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കേണ്ടത്, കേന്ദ്രമായാലും സംസ്ഥാനമായാലും.
ആന്റണി റാഫേല്‍, അന്തിക്കാട്ട്
No comments:
Post a Comment