വിദ്യാഭ്യാസത്തിന്റെ പൂര്‍ണതയ്ക്ക് സഹായിക്കുന്നവയാണ് പാഠപുസ്തകങ്ങള്‍. എന്നാല്‍ സ്കൂളുകള്‍ തുറന്ന് മൂന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും പലയിടത്തും പാഠപുസ്തകങ്ങള്‍ എത്തിയിട്ടില്ല. സംസ്ഥാനത്തെ സ്കൂളുകളെ ഈ പ്രശ്നം ഗുരുതരമായി ബാധിച്ചിരിക്കുകയാണ്. ടെക്സ്റ്റ് ബുക്ക് ഡിപ്പോകളില്‍കൂടിയല്ലാതെ പോസ്റ്റ് ഓഫീസുകളിലൂടെയുള്ള പുസ്തകവിതരണം ഈ വര്‍ഷം മുതലാണ് ആരംഭിച്ചത്. എന്നാല്‍ അണ്‍-എയ്ഡഡ് സ്കൂളുകളില്‍ ഡിപ്പോകളിലൂടെ തന്നെയുമാണ്. ഇതില്‍തന്നെ അശാസ്ത്രീയത നമുക്ക് കാണാം. സ്കൂള്‍വര്‍ഷാരംഭത്തില്‍തന്നെ തീര്‍ക്കേണ്ട പാഠഭാഗങ്ങള്‍ ഫോട്ടോസ്റ്റാറ്റ് എടുത്തും മറ്റുമാണ് കുട്ടികള്‍ പഠിക്കുന്നത്. ഇത് പരിഹരിക്കുവാന്‍ പൊതു വിദ്യാഭ്യാസ വകുപ്പ് നടപടികള്‍ എടുക്കുമെന്ന് പറയുന്നുണ്ടെങ്കിലും പ്രാവര്‍ത്തികമാകാന്‍ ഏറെ സമയമെടുക്കും. ഇത്തരം കാര്യങ്ങളില്‍ അധികൃതര്‍ കാട്ടുന്ന അലംഭാവം അനാവശ്യമായ വിവാദങ്ങള്‍ക്കും വിദ്യാഭ്യാസ മേഖലയിലെ അനിശ്ചിതത്വത്തിനും വഴിയൊരുക്കുന്നു. ഈ പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണുവാന്‍ സര്‍ക്കാര്‍ ശ്രദ്ധ ചെലുത്തണം.
അനിറ്റ് തോമസ്, ചൂരപ്പാടിയില്‍
No comments:
Post a Comment