സമൂഹത്തിന് ദോഷം ചെയ്യുന്നവരെ പാര്‍പ്പിക്കുവാനാണ് ജയിലുകള്‍ ഉപയോഗിക്കുന്നത്. ഈ ജയിലുകള്‍ സുരക്ഷിതമല്ലെങ്കില്‍ അത് സമൂഹത്തിന്റെ സമാധാനം കെടുത്തും. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് അടുത്തിടെ തടവു ചാടിയ റിപ്പര്‍ ജയാനന്ദനെയും, റിയാസിനെയും പിന്നീട് പിടി കൂടിയെങ്കിലും അവരുടെ ജയില്‍ ചാട്ടം കേരളത്തിലെ ജയിലുകളുടെ സുരക്ഷാ വിള്ളലുകളെയാണ് കാണിച്ചു തരുന്നത്. കണ്ണൂര്‍ ജയിലില്‍ നടന്ന പരിശോധനയില്‍ ലഹരി വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തത് സമൂഹ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവമായിരുന്നു. ഇവ തടവുകാര്‍ക്ക് കിട്ടിയതിനുപിന്നില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ പങ്ക് തള്ളിക്കളയാനാവുന്നതല്ല. താല്‍ക്കാലിക നേട്ടങ്ങള്‍ക്കു വേണ്ടി കുറ്റവാളികളെ വളര്‍ത്തിക്കൊണ്ടു വരുന്ന സമീപനം രാഷ്ട്രീയ നേതാക്കള്‍ ഉപേക്ഷിച്ചെങ്കില്‍ മാത്രമേ സമൂഹത്തില്‍ സമാധാനം ഉറപ്പ് വരുത്താന്‍ സാധിക്കൂ.
മരിയ മാത്യു കൊച്ചു മുറിയില്‍
No comments:
Post a Comment