ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലും നടക്കാന്‍ പാടില്ലാത്തതാണ് കോട്ടയം സി.എം.എസ് കോളേജില്‍ നടന്നത്. വിദ്യാര്‍ത്ഥി സംഘടനയുടെ പ്രതിഷേധത്തിന്റെ മറവില്‍ ഗുണ്ടാ വിളയാട്ടമാണ് നടന്നത്. അക്രമാസക്തരായവരെ പ്രതിരോധിക്കാനുള്ള കടമ പോലീസിനുണ്ട്. എന്നാല്‍ കോട്ടയത്ത് പോലീസ് വെറും നോക്കുകുത്തികള്‍ ആവുകയായിരുന്നു. കലാലയങ്ങളുടെ പ്രവര്‍ത്തനം സുഗമമാക്കുവാനുള്ള അന്തരീക്ഷം ഒരുക്കുവാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. എന്നാല്‍ ഭരണകക്ഷിയുടെ അറിവോടെയാണ് കുട്ടി സഖാക്കള്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതെന്ന് കാഴ്ചക്കാരില്‍ സംശയം ജനിപ്പിക്കുന്ന വിധത്തിലായിരുന്നു സി.എം.എസ് കോളേജിലെ ആസൂത്രിത സംഭവങ്ങള്‍. എന്തിന്റെ പേരിലായാലും അതിക്രമം നടത്തുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും പ്രോത്സാഹിപ്പിക്കാന്‍ സാധിക്കില്ല.
ജിബി തോമസ് ഞള്ളിയില്‍
No comments:
Post a Comment